മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു
കാരാകുർശ്ശി: വാഴമ്പുറം അരപ്പാറ ലക്ഷംവീട് കോളനിയിൽ പരേതനായ ഇറച്ചിതൊടി ഹംസയുടെ ഭാര്യ നബീസ (72) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഒരു ദിവസം മുമ്പ് ഇവരുടെ ഇളയ മകൻ മുഹമ്മദ് കോയയും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. രണ്ടുപേരും മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് കാരാകുർശ്ശി പഞ്ചായത്തിൽ 10 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഇരട്ട മരണമാ ണിത്. വാഴമ്പുറം താളികൂത്ത് അബ്ദുല്ലഹാജി, ഭാര്യ ആമിന, അയൽവാസി പുത്തൻപീടിക മുഹമ്മദ്, ഭാര്യ ആസിയ എന്നിവരാണ് ഓരോ ദിവസത്തിന്റെ വ്യത്യാസങ്ങളിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
മറ്റുമക്കൾ മുഹമ്മദ് ബശീർ, ആയിഷ, സുലൈഖ, സുഹ്‌റ.










