ഇന്നലെ രാത്രി രണ്ട് തവണയായി ഉണ്ടായ കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി.
സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. പവർകട്ട് മൂലം രോഗിയ്ക്ക് നല്‍കിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെയാണ് രോഗിയുടെ ജീവൻ നഷ്ടമായത്. പ്രശ്നം പറയാൻ കെഎസ്ഇബി ഓഫീസില്‍ വിളിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ജീവനക്കാർ കയ്യൊഴിഞ്ഞുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ മരിച്ച ആളുടെ കുടുംബം പരാതിയുമായി രംഗത്തെത്തി









