ഇ.ശ്രീധരന്റെ ഉറപ്പിൽ കൽപ്പാത്തി മധുരവീരൻ കോളനിയിൽ ഇന്നലെ കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാർഡിലുൾപ്പെട്ട മധുരവീരൻ കോളനിയിലെത്തിയപ്പോൾ അവിടുത്തെ ഒട്ടേറെ കുടുംബങ്ങൾ ഒരു സഹായം അഭ്യർഥിച്ചു.വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം. കുടിശ്ശിക തീർക്കാൻ സഹായിക്കണം. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകി മെട്രോമാൻ മടങ്ങിയതാണ് ഇപ്പോൾ യാഥാർത്ഥ്യം ആക്കിയിരിക്കുന്നത്.










