വടക്കഞ്ചേരി ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കണ്‍വെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോള്‍ റോഡില്‍ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാല്‍ ഇതേ ദിശയില്‍ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ വണ്ടി തല കീഴായി മറിഞ്ഞു.
മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് രാവിലെ 6.20ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്,സവിത എന്നിവർക്കാണ് പരിക്കേറ്റത്.










