പൊലീസിന് നേരെ ആക്രമണവുമായി സൈനികനും സംഘവും; പാലക്കാട്ട് വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
അക്രമത്തില്‍ വനിതാ സി.പി.ഒ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സൈനികനായ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് അമിതവേഗതയിലെത്തിയ വാഹനം പരിശോധനയ്ക്കായി പൊലീസ് തടഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങിയ സംഘം പൊലീസുകാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയേറ്റം ചെയ്യുകയുമായിരുന്നു










