സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയ പി കെ ശശിയുടെ പാർട്ടിയായ ഡിഎംഎഫ് (ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട്) ഈ മാസം സിഎംപിയില്‍ ലയിക്കും.
ജൂലൈ 17ന് തൃശൂരില്‍ വെച്ച് നടക്കുന്ന പരിപാടിയിലാണ് ഇരുപാർട്ടികളും തമ്മിലുള്ള ലയനം. സിഎംപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി പി കെ ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണ്‍ പറഞ്ഞു.
ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പാലക്കാട് നയപ്രഖ്യാപന കണ്വെന്ഷന് നടന്നിരുന്നു. ഇതിനിടെയാണ് നേതാക്കള്‍ സിഎംപി-ഡിഎംഎഫ് ലയന തീയതി പ്രഖ്യാപിച്ചത്.
ലയനം സംബന്ധിച്ച് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പി കെ ശശിയുമായി ചര്‍ച്ച നടത്തിയിരുന്നതായി സിപി ജോണ്‍ പറഞ്ഞു.










