ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കഞ്ചാവുമായി രണ്ട് യുവാക്കളെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിനേഴി കുറുവട്ടൂര്‍ സ്വദേശിയായ പച്ചീരി വീട്ടില്‍ രാഹുല്‍ (23), മലപ്പുറം തൊടി വീട്ടില്‍ നിധിന്‍ (18) എന്നിവരാണ് പിടിയിലായത്
.സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ കൈവശം ഉണ്ടായിരുന്ന 1 കിലോ 170 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്










