റംസാൻ കിറ്റ് വിതരണം ചെയ്തു.
പാലക്കാട്: സ്വന്തഠവാർഡിലെ മുഴുവൻ വീടുകളിലും റംസാൻ കിറ്റെത്തിച്ച് നഗരസഭാ അംഗം.പാലക്കാട് നഗരസഭ മൂന്നാം വാർഡ് കൗൺസിലർ V നടേശനാണ് വാർഡിലെ മുഴുവൻ വീടുകളിലും റംസാൻ കിറ്റെത്തിച്ചത് ‘ കോവിഡ് വ്യാപനം രൂക്ഷമായതോടെ പെരുന്നാൾ ആഘോഷവും ഇല്ലാതായി. പൊതുസഞ്ചാരം പോലും ഇല്ലാതായതോടെ അവശ്യവസ്തുക്കൾ പോലും യഥാസമയം ലഭിക്കാത്ത അവസ്ഥ. വീടിനകത്തു പോലും നിയന്ത്രണങ്ങൾ വന്നതോടെ പെരുന്നാളിൻ്റെ പെരുമക്കും നിറം മങ്ങി. ഈ സാഹചര്യത്തിലാണ് കൗൺസിലർ നടേശൻ റംസാൻ കിറ്റ് വിടുകളിലെത്തിച്ചത് ‘ വാർഡിലെ 300 ഓളം വീടുകളിലാണ് കിറ്റെത്തിച്ചത് സുഹൃത്ത് തൻസീർ കാജയുടെ സഹായവും കിറ്റ് വിതരണത്തിന് ലഭിച്ചു.










