പാലക്കാട്:: ലോക്ക് ഡൌൺ കാലത്തെ പെരുനാൾ ദിനത്തിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കോവിഡ് പ്രതിരോധ ഹസ്തവുമായി എരിമയൂർ തോട്ടുപാലത്തെ ഷാഹുൽ.
ചെറിയ പെരുന്നാൾ ദിനമായ ഇന്ന് കുഴൽമന്ദം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് മാസ്ക്, കുടി വെള്ളം, സാനിറ്റൈസർ എന്നിവയുൾപ്പടെ ഷാഹുൽ മുൻകയ്യെടുത്ത് നൽകി മാതൃകയായത്.
സി.പി.ഐ തോട്ടുപാലം ബ്രാഞ്ച് സെക്രട്ടറി യാണ് ഷാഹുൽ.ഇന്നു സ്റ്റേഷനിൽ വെച്ചു നടന്ന പരിപാടിയിൽ .സി.പി.ഐ ജില്ലാ നേതാവ് രാധാകൃഷ്ണൻ, എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്,സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യൻ എ.ഐ. വൈ.എഫ് നേതാക്കളായ സുഭാഷ്, കാർത്തിക്,പത്ഭനാഭൻ എന്നിവരും പങ്കെടുത്തു.










