കുത്തനൂർ: കുത്തനൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ കോവിഡ് രോഗം ബാധിച്ച പാവപ്പെട്ട കുടുംബങ്ങൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പ്രസിഡണ്ട് പി.ടി. സഹദേവൻ നിർവഹിച്ചു.ആർ മാധവൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. മാധവൻ,സത്യഭാമ കുട്ടൻ, വിശ്വനാഥൻ, സുർജിത്, എന്നീ പഞ്ചായത്ത് അംഗങ്ങളും,സെക്രട്ടറി അനസ്, കുടുംബശ്രീ ഓഫീസ് പ്രതിനിധികളായ പ്രേമകുമാരി, കവിത,സി ഡി എസ് ഗീത എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വാർഡ് തല കോവിഡ് ജാഗ്രത സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകി










