പാലക്കാട് ജില്ലയില്‍ ഇന്ന് 3223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
3000 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 13) 3223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1214 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1984 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 15 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3000 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10436 പേർക്ക് പരിശോധന നടത്തിയതിലാണ് 3223 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് 22 കോവിഡ് മരണം സ്ഥിരീകരിച്ചു. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 389 പേർ
പുതുശ്ശേരി സ്വദേശികൾ 128 പേർ പേർ
വടകരപ്പതി സ്വദേശികൾ 91 പേർ
കാവശ്ശേരി സ്വദേശികൾ 81 പേർ
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 79 പേർ
കൊല്ലങ്കോട് സ്വദേശികൾ 76 പേർ
കോട്ടായി സ്വദേശികൾ 70 പേർ
കരിമ്പുഴ സ്വദേശികൾ 65 പേർ
പട്ടഞ്ചേരി, തരൂർ സ്വദേശികൾ 59 പേർ വീതം
കിഴക്കഞ്ചേരി സ്വദേശികൾ 55 പേർ
കൊടുവായൂർ സ്വദേശികൾ 54 പേർ
പിരായിരി സ്വദേശികൾ 51 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 50 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 48 പേർ
വടക്കഞ്ചേരി, വെള്ളിനേഴി സ്വദേശികൾ 43 പേർ വീതം
മണ്ണാർക്കാട് സ്വദേശികൾ 42 പേർ
അലനല്ലൂർ, കരിമ്പ, മേലാർകോട്, മുതലമട, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 41 പേർ വീതം
പറളി, പട്ടിത്തറ സ്വദേശികൾ 40 പേർ വീതം
കാഞ്ഞിരപ്പുഴ, പല്ലശ്ശന സ്വദേശികൾ 38 പേർ വീതം
കുലുക്കല്ലൂർ, നെന്മാറ സ്വദേശികൾ 36 പേർ വീതം
എലപ്പുള്ളി സ്വദേശികൾ 35 പേർ
അഗളി, വടവന്നൂർ, വണ്ടാഴി സ്വദേശികൾ 33 പേർ വീതം
അമ്പലപ്പാറ, ആനക്കര സ്വദേശികൾ 32 പേർ വീതം
കണ്ണാടി, കൊപ്പം, ലക്കിടി-പേരൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ സ്വദേശികൾ 30 പേർ വീതം
ആലത്തൂർ, എരിമയൂർ, മുതുതല, പുതുക്കോട്, ഷൊർണൂർ, വാണിയംകുളം സ്വദേശികൾ 28 പേർ വീതം
തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ
വല്ലപ്പുഴ സ്വദേശികൾ 26 പേർ
കുമരംപുത്തൂർ, നാഗലശ്ശേരി സ്വദേശികൾ 25 പേർ വീതം
അയിലൂർ സ്വദേശികൾ 23 പേർ
ചാലിശ്ശേരി, കപ്പൂർ, മാത്തൂർ, നെല്ലായ, തെങ്കര സ്വദേശികൾ 22 പേർ വീതം
മരുതറോഡ്, തേങ്കുറിശ്ശി സ്വദേശികൾ 21 പേർ വീതം
കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുത്തന്നൂർ, പെരുമാട്ടി, തൃത്താല 20 പേർ വീതം
പട്ടാമ്പി സ്വദേശികൾ 19 പേർ
അകത്തെത്തറ, കാരാകുറുശ്ശി, തച്ചമ്പാറ സ്വദേശികൾ 18 പേർ വീതം
കുഴൽമന്ദം, വിളയൂർ സ്വദേശികൾ 17 പേർ വീതം
മലമ്പുഴ,
ശ്രീകൃഷ്ണപുരം, കണ്ണമ്പ്ര, എരുത്തെമ്പതി സ്വദേശികൾ 16 പേർ വീതം
കടമ്പഴിപ്പുറം, കോങ്ങാട്, നല്ലേപ്പിള്ളി, പുതുനഗരം സ്വദേശികൾ 15 പേർ വീതം
അനങ്ങനടി, ചളവറ, ചെറുപ്പുളശ്ശേരി, എലവഞ്ചേരി, പൊൽപ്പുള്ളി സ്വദേശികൾ 13 പേർ വീതം
കോട്ടോപ്പാടം, മണ്ണൂർ, തച്ചനാട്ടുകര, പരുതൂർ സ്വദേശികൾ 12 പേർ വീതം
മങ്കര, പെരുവെമ്പ് സ്വദേശികൾ 11 പേർ വീതം
പുതൂർ സ്വദേശികൾ 10 പേർ
ഷോളയൂർ സ്വദേശികൾ 9 പേർ
തൃക്കടേരി സ്വദേശികൾ 8 പേർ
മുണ്ടൂർ സ്വദേശികൾ 7 പേർ
കേരളശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ 5 പേർ വീതം
നെല്ലിയാമ്പതി സ്വദേശികൾ 3 പേർ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24781 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ എറണാകുളം ജില്ലയിലും 203 പേർ മലപ്പുറം ജില്ലയിലും 93 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










