ഷൊർണ്ണൂർ:പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പി. ഹരീഷ്, ഷൊർണ്ണൂർ റെയിൽവേ സംരക്ഷണ സേനയുമായി ചേർന്ന് ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 6 കിലോ കഞ്ചാവും 5 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി കുലുക്കല്ലൂർ വില്ലേജിലെ ചെമ്മൻകുഴി പുത്തൻപുരയിൽ വീട്ടിൽ അൻസാർ (20) നെയാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 18.08.2021 വരെ റിമാണ്ട് ചെയ്തു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശ്രീ. കെ. വസന്തകുമാർ, പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീ. കെ. ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സർവ്വശ്രീ. രാജേഷ്. ഇ.ആർ, സി. പി. ആരിഫ്, ജോസ്. ജെ., ഷാജി. കെ.കെ., ഷൊർണ്ണൂർ റെയിൽവേ സംരക്ഷണ സേനയിലെ പോസ്റ്റ് കമാണ്ടർ ശ്രീ. മനോജ് കുമാർ യാദവ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. വി. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ ശ്രീ. കെ.ആർ. ബിനു, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവെന്റീവ് ഓഫീസർ സി. രാജമോഹനൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു









