കല്ലടിക്കോട്/മണ്ണാർക്കാട്: ഇന്ന് പുലർച്ചെ ആറ് മണിക്ക് പാലക്കാട് കോഴിക്കോട് ദേശീയ പാത കല്ലടിക്കോട് ചുങ്കത്ത് രണ്ട് ലോറികൾ തമ്മിൽ ഉരസിയതിന്റെ ഫലമായി നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള ബിൽഡിങ്ങ് മെറ്റീരിയൽസ് വിൽക്കുന്ന കടക്കുള്ളിലേക്ക് ഇടിച്ചു കയറി. അതിരാവിലെ ആയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി,ആർക്കും ഗുരുതര പരിക്കില്ല ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികാരികളുടെ പ്രവർത്തനങ്ങൾ ചർച്ചയിൽ മാത്രം ഒതുങ്ങുന്നതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. ഇന്നലെ രാത്രിയിൽ ദേശീയപാത മണ്ണാർക്കാട് ബസ്സ്റ്റാന്റിനടുത്ത് ജീപ്പും സ്ക്കൂട്ടറും ഇടിച്ചു. പരിക്കേറ്റ സ്ക്കൂട്ടർ യാത്രികന് മണ്ണാർക്കാട് നേഴ്സിങ്ങ് ഹോമിൽ പ്രാഥമിക ശുശ്രൂഷ നൽകി. ഗുരുതരപരിക്കുകൾ ഇല്ല










