അണുനശീകരണം നടത്തി
പുലാപ്പറ്റ: ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴി,കോണിക്കഴി ഭാഗങ്ങളിൽ അണുനശീകരണം നടത്തി.പോസ്റ്റോഫീസ്,റേഷൻ കട,ഷോപ്പുകൾ,മെഡിക്കൽ ലാബുകൾ,സ്ക്കൂളുകൾ,നരിയമ്പാടം ജുമാമസ്ജിദ്, സി.കെ നഗർ മസ്ജിദ്, കോവിഡ് നെഗറ്റീവ് ആയ വീടുകൾ,കോട്ടേഴ്സുകൾ,ബസ്റ്റോപ്പുകൾ എന്നിവിടങ്ങളിലെല്ലാം സാനിറ്റൈസ് ചെയ്തു.ടീം വെൽഫെയർ വളണ്ടിയർമാരായ അനി തൗഫീഖ്,ഗഫൂർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകരായ നിഹാൽ,ത്വാഹ,അജ്മൽ, റിസ് വാൻ,ബദ്റുസമാൻ, ഫസീഹ് എന്നിവർ നേതൃത്വം നൽകി.
Photo:ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴിയിൽ അണുനശീകരണം നടത്തുന്നു.










