സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി
പാലക്കാട്:അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് സിവിൽ സ്റ്റേഷൻ,ജില്ല കോടതി,ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ, ട്രാഫിക്ക് സ്റ്റേഷൻ എന്നിവ ഫ്രറ്റേണിറ്റി പ്രവർത്തകർ ഞായറാഴ്ച അണുമുക്തമാക്കി. വളണ്ടിയർമാരായ നിഹാൽ മുണ്ടൂർ,സുബൈർ മേപ്പറമ്പ്,ത്വാഹ,ഷമീം,കുബൈബ് എന്നിവരാണ് അണുമുക്തമാക്കൽ നിർവഹിച്ചത്. ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം,ഫ്രറ്റേണിറ്റി കൺട്രോൾ റൂം കൺവീനർ ഷഫീഖ് അജ്മൽ എന്നിവർ നേതൃത്വം നൽകി.
Photo:സിവിൽ സ്റ്റേഷൻ കവാടം അണുമുക്തമാക്കുന്ന ഫ്രറ്റേണിറ്റി പ്രവർത്തകൻ.










