71 ശതമാനം വരെ ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കാണ്
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്നു. മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ പൂർണ്ണമായും കെട്ടിയടച്ചു.9ആം വാര്‍ഡായ പൊരിയാനി, 13ആം വാർഡയ നാമ്പുള്ളിപ്പുര,15 ആം വാർഡായ പൂതന്നൂർ എന്നിവയാണ് പോലീസ് കെട്ടിയടച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ മുണ്ടൂരിൽ ചില വാർഡുകളിൽ 71 ശതമാനം വരെ ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കാണ്. ഇതാണ് പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവരെ ആശങ്കയിലാക്കിയത്. ഇതിന്റെ ഭാഗമായി ഇന്ന് ചേർന്ന യോഗമാണ് വ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. 23നു വീണ്ടും വാർഡുകളിൽ കോവിഡ് പരിശോധന നടത്തി സ്ഥിതി വിലയിരുത്തും.
തുടർന്നാണ് അടുത്ത നടപടികൾ ആലോചിക്കുക. അതുവരെ വാർഡുകൾ അടച്ചിടാനാണ് തീരുമാനം. സ്ഥിതി നിയന്ത്രണ വിധേയമവും വരെ ഇവിടേക്ക് പ്രവേശനമോ പുറത്തേക്ക് പോകാനോ കഴിയില്ല. തമാസക്കാരുടെ സൗകര്യത്തിനായി 15 അംഗ സംഘത്തെയും വിവിധ സഹായങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.









