മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കടമ്പഴിപ്പുറം പുലാപ്പറ്റയിലാണ് സംഭവം.
കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.
രാവിലെ 7 മണിയോടെയാണ് സംഭവം.
അമ്മയുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയില്‍ മുലപ്പാല്‍ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതായത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്










