ഉണ്ണിക്കൊരുചങ്ങാതി
ഉണ്ണിക്കൊരുചങ്ങാതി അമ്പാടിത്തറവാട്ടിലുണ്ണി പിറന്നു.അമ്മൂനുമപ്പൂനുമുണ്ണിപിറന്നു.ആറ്റുനോറ്റുണ്ടായൊരുണ്ണി പിറന്നു.അമ്പാടിതന്നിലങ്ങാമോദം വന്നു.ഓരോരോ നേർച്ചകൾനേർന്നതിൽപ്പിന്നെഅമ്പാടിത്തറവാട്ടിലാനന്ദം വന്നു.അമ്പാടീലപ്പൂപ്പനനാന്ദമേറി അപ്പൂപ്പനങ്ങന്ന് പീടീകേൽച്ചെന്നു.മിഠായീം,ലഡ്ഢുവുമെല്ലാം പോരാതെപീടികേലുള്ളോരോ ബിസ്ക്കറ്റുംകൂടെവാങ്ങീട്ടങ്ങപ്പൂപ്പനാഞ്ഞു നടന്നു.നാട്ടിലെല്ലാർക്കുമതോരൊന്നുനൽകി.എല്ലാരുമാശ്ചര്യത്തോടങ്ങുചൊല്ലി.എന്താണിതപ്പൂപ്പായെന്നോതിയപ്പോൾആനന്ദത്തോടന്നങ്ങപ്പൂപ്പൻചൊല്ലി.എന്നപ്പുക്കുട്ടനൊരുണ്ണി പിറന്നു.അപ്പൂനുമമ്മൂനുമുണ്ണിപിറന്നു.നാളുകളേറെക്കഴിഞ്ഞങ്ങുപോയി.അപ്പൂന്റെയുണ്ണിക്കു ചോറൂണ് നാളായ്.ഏവരോടുംചൊല്ലിയപ്പൂപ്പനപ്പോൾഎന്നപ്പൂന്റുണ്ണിക്ക് ചോറൂണ് നാളാ.ഓർക്കുകയിന്നിത് കോവിഡുകാലം.എല്ലാരുമെപ്പോഴും പാലിച്ചിടേണംസാമൂഹിക അകലമതു...























