കൊടുവായൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ ആയില്യം കോംപ്ലക്സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ.മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. സംഭവത്തില്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ ഊണ് കഴിക്കാൻ മണികണ്ഠൻ വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മണികണ്ഠൻ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു









