KSRTC ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു; ബസ് ജീവനക്കാരുടെയും നഴ്‌സുമാരുടെയും ഇടപെടലില്‍ പുതുജീവന്‍
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി സ്വര്‍ണ്ണഗദയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് മേലെ അഗളിയില്‍ എത്തിയപ്പോളാണ് യാത്രക്കാരി കുഴഞ്ഞുവീണത്.
ബസില്‍ ഉണ്ടായിരുന്ന അഗളി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരായ മിനി സന്തോഷ്, അമ്പിളി പി സി , ആഷ സാജു, വിഷ്ണുപ്രിയ എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി.









