ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെ സംഘര്‍ഷം; വനിത കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്
അമല്‍ ചന്ദ്രൻ, ശ്രീജിനി എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ് എന്നിവർക്കെതിരെ കേസെടുത്തു.
ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം ടൗണിലൂടെ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ വാക്കുതർക്കവും തുടർന്ന് വലിയ രീതിയിലുള്ള സംഘർഷവും ഉണ്ടാകുകയായിരുന്നു.









