ചിറ്റൂര്‍ മണ്ഡലത്തിലെ തത്തമംഗലം മുന്‍സിപ്പാലിറ്റിയില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയത് തുല്യവോട്ട്. സുമേഷ് അച്യുതന് എംഎല്‍എ ആയതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് 24ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 433 വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് ടോസിടാന്‍ തീരുമാനിക്കുകയായിരുന്നു. ഭാഗ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുളസീധരനൊപ്പമായി.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് രാഗം കോർണറില്‍ യുഡിഎഫിന് ജയം;
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന് തന്നെയായിരുന്നു.
പട്ടഞ്ചേരി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനാണ് ജയം. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന് തന്നെയായിരുന്നു.
ആലത്തൂര്‍ ബ്ലോക്കിലെ അത്തിപ്പറ്റയില്‍ മുസ്ലിം ലീഗ് ജയിച്ചിരുന്ന സീറ്റ് ഇത്തവണ സിപിഎം ജയിച്ചു. മുമ്പ് സിപിഎം പതിവായി ജയിച്ചിരുന്ന സീറ്റാണിത്.
കരിമ്പ പഞ്ചായത്തിലെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി.








