മോഡലാകാനും മക്കള്‍ തടസ്സമാകുമെന്ന് കരുതി അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് അമ്മ
മേനോൻപാറയില്‍ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
കുട്ടികളെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വതന്ത്രമായി ജീവിക്കണമെന്നും, തുടർന്ന് പഠിക്കണമെന്നും മോഡലിംഗിന് പോകണമെന്നുമായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ കുട്ടികള്‍ ഇതിന് തടസ്സമാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്നും പ്രതിയായ നിവേദ്യ പോലീസിന് മൊഴി നല്കി









