കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂരില്‍ ടോള്‍ ബൂത്ത് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു.
അശാസ്ത്രീയ നിര്‍മ്മാണം കാരണം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന റോഡില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും പറയുന്നത്.
രണ്ടു വരി പാതയില്‍ ടോള്‍ പിരിവ് നടത്തുന്നത് അസാധാരണമായ സംഭവമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് പുതിയ ടോള്‍ പ്ലാസയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വേഗത്തിലാക്കുന്നത്









