തൃത്താലയില്‍ പോര് മുറുകുന്നു; വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ്, തയ്യാറെന്ന് വിടി ബല്‍റാം
പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. വികസന സംവാദത്തിനാണ് എംബി രാജേഷിൻ്റെ വെല്ലുവിളി. ബല്‍റാം എംഎല്‍എ ആയ 10 വർഷവും, താൻ എംഎല്‍എ ആയ 5 വർഷവും താരതമ്യം ചെയ്യണമെന്നാണ് എംബി രാജേഷിൻ്റെ വെല്ലുവിളി.
പ്രോഗ്രസ് റിപ്പോർട്ടുമായി വീടുകള്‍ കയറുമെന്നും ബല്‍റാം വെല്ലുവിളി ഏറ്റെടുക്കുമോ എന്നും എംബി രാജേഷ്
അഞ്ച് വർഷം പ്രതിപക്ഷ എംഎല്‍എ ആയിരുന്നു. മാത്രമല്ല എംബി രാജേഷ് മന്ത്രി ആയിരുന്നു. എങ്കിലും സംവാദത്തിന് തയ്യാറാണെന്നും നേതാക്കളോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും വിടി ബല്‍റാം പ്രതികരിച്ചു.









