ബിജെപിയുടെ പരാതി; മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പത്രിക മാറ്റിവെച്ചു
എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി.
പത്രികയില്‍ തെറ്റെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയത്. പ്രഭാകരൻ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയതിലാണ് ബിജെപിക്ക് പരാതിയുള്ളത്. പത്രികയില്‍ കൂടുതല്‍ പരിശോധന നടത്തുകയാണ്.








