അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അച്ഛന്റെ ക്രൂരമര്‍ദനം
മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചതായി പരാതി. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങള്‍ കൊണ്ട് മർദിച്ചത്
ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പോലീസ് വ്യക്തമാക്കി.
വണ്ടിത്താവളം കെയോടാണ് സംഭവം. മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
എന്നാല്‍, പരാതി നല്കാൻ നിലവില്‍ അമ്മയും കുട്ടിയും തയാറായില്ല










