ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒയ്ക്ക് കല്‍പറ്റയിലേക്ക് സ്ഥലംമാറ്റം, നടപടി പ്രതികാരമെന്ന് ആക്ഷേപം
കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന പരസ്യമായി തിരുത്തിയ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റോഷനെ സ്ഥലംമാറ്റി. വയനാട് കല്‍പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ടായാണ് പുതിയ നിയമനം. മന്ത്രിയെ തിരുത്തി ദിവസങ്ങള്‍ക്കകമുണ്ടായ ഈ അടിയന്തര നടപടി രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.










