വാളയാർകേരളത്തിലും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ലോക്ഡൗൺ തുടരുന്നതിനാൽ അതിർത്തി വഴി കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് തുടരുന്നു.ചൊവ്വാഴ്ച നൂറിൽ താഴെ സ്വകാര്യ വാഹനങ്ങളും 1250 ചരക്കു വാഹനങ്ങളുമാണ് വാളയാർ വഴി കടന്നുവന്നത്.
നിലവിൽ ചികിത്സയുമായി ബന്ധപ്പെട്ട യാത്രകൾ, അവശ്യ വസ്തുക്കളുമായി വരുന്ന ചരക്കു വാഹനങ്ങൾ എന്നിവ പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്. മറ്റ് ആവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പ്രവേശനം നൽകുന്നുള്ളൂ.










