നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽനിന്നുള്ള ഒരാൾക്ക് സ്പീക്കർ പദവി ലഭിക്കുന്നത്.
തൃത്താലയിൽനിന്നും വിജയിച്ച സി.പി.എം പ്രതിനിധിയും മുൻ എം.പിയുമായ എം.ബി. രാജേഷ് നിയമസഭ സ്പീക്കറുടെ കസേരയിലെത്തുന്നതും ജില്ലക്ക് അഭിമാനകരം.
രണ്ടാം പിണറായി സർക്കാറിൽ ജനതാദൾ എസ് പ്രതിനിധിയായി ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നുവെന്നാണ് ജില്ലക്ക് ആശ്വാസകരമായ കാര്യം.










