Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ റവന്യൂ വകുപ്പ് വിതരണം ചെയ്തത് 15,104 പട്ടയങ്ങള്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ റവന്യൂ വകുപ്പ് വിതരണം ചെയ്തത് 15,104 പട്ടയങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ജില്ലയില്‍ റവന്യൂ വകുപ്പ് 15104 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 12,201 പട്ടയങ്ങള്‍ ലാന്റ് ട്രിബ്യൂനല്‍ പട്ടയങ്ങളാണ്. 1616 ആദിവാസി പട്ടയങ്ങള്‍, 764 ലക്ഷം ലക്ഷംവീട് പട്ടയങ്ങള്‍, 232 വനാവകാശ രേഖകള്‍, 232 ലാന്റ് അക്വിസിഷന്‍ പട്ടയങ്ങള്‍, 59 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷങ്ങളിലായി നാല് റവന്യൂ പട്ടയമേളകളും ഒരു റവന്യൂ മേളയും നടത്തിയിട്ടുണ്ട്.

നാല് വില്ലേജ് ഓഫീസുകള്‍ ‘സ്മാര്‍ട്ട്’

റവന്യൂ വകുപ്പിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വില്ലേജ് ഓഫീസുകളാണ് പാലക്കാട് ജില്ലയില്‍ ഇക്കഴിഞ്ഞ നാല് വര്‍ഷത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി പ്രവര്‍ത്തനം ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ജനസൗഹൃദമാക്കിയും ആധുനിക രീതിയില്‍ അതിവേഗം സുതാര്യ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റി സ്മാര്‍ട്ട് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര-രണ്ട് വില്ലേജോഫീസ് 40.50 ലക്ഷം ചെലവില്‍ ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, ഡൈനിങ് റൂം, മൂന്ന് ശുചിമുറികള്‍, കുടിവെള്ള സൗകര്യം, ഇരിപ്പിടം എന്നിവയ്ക്ക് പുറമെ റെക്കോര്‍ഡ് റൂം സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചത്. കെട്ടിടത്തിന് ചുറ്റുമതില്‍, ബോര്‍വെല്‍, ഇന്റര്‍ലോക്ക് ചെയ്ത മുറ്റം, ഗാര്‍ഡന്‍ എന്നിവയുമുണ്ട്. പട്ടാമ്പി താലൂക്കില്‍ തൃത്താല, ഓങ്ങല്ലൂര്‍ 2 വില്ലേജ് ഓഫീസുകള്‍ 1900 ചതുരശ്രയടി വിസ്തീര്‍ണത്തിലും പാലക്കാട് താലൂക്കിന് കീഴിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസായ കോങ്ങാട് 2 വില്ലേജ് 1200 ചതുരശ്രയടി വിസ്തീര്‍ണത്തിലുമായി റവന്യൂ വകുപ്പിന്റെ 40 ലക്ഷം വീതം ചെലവിലാണ് പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനം ആരംഭിച്ച നാല് വില്ലേജ് ഓഫീസുകള്‍ക്കു പുറമേ പുതൂര്‍, മാത്തൂര്‍ 2, ശ്രീകൃഷ്ണപുരം 2, മണ്ണാര്‍ക്കാട് 1, വെള്ളിനേഴി, തിരുവേഗപ്പുറ, മൂലത്തറ എന്നിങ്ങനെ ഏഴെണ്ണം കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകാനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊഴിഞ്ഞാമ്പാറ, വിളയൂര്‍, കുലുക്കല്ലൂര്‍ വില്ലേജ് ഓഫീസുകളുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. പുതുശ്ശേരി ഈസ്റ്റ് സ്മാര്‍ട് വില്ലേജോഫീസ് ആക്കാനുളള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മിൽമ ജീവനക്കാർ: ധർണ്ണ നടത്തി

Next Post

കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

Palakkad News

Palakkad News

Next Post
കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News