പാലക്കാട്: അഖില കേരള കലാകാര ക്ഷേമനിധി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.രവീന്ദ്രനാശാരിയുടെ നിര്യാണത്തിൽ അഖില കേരള കലാകാര സമിതി അനുശോചിച്ചു.തിരുവനന്തപുരം സെക്രട്ടറിയായും പ്രവർത്തിച്ച ഇദ്ദേഹം കലാകാരന്മാരുടെ ക്ഷേമ പെൻഷൻ അനുവതിക്കുന്നതിന് തുടക്കം മുതൽ തന്നെ കഠിന പ്രയത്നം ചെയ്ത വ്യക്തിയായിരുന്നുവെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് അസീസ് മാസ്റ്റർ അനുശോചന യോഗത്തിൽ അനുസ്മരിച്ചു.സെക്രട്ടറി പി.മോഹനകുമാരൻ, ഉദയകുമാർ;തളാപ്പ് കുളം ശശി എ ന്നി വ രും ഓൺലെയിൻ അനുശോചന യോഗത്തിൽ പങ്കെടുത്തു.