അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം
രണ്ട് മുതല്‍ 15 വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം.
രണ്ടാം പ്രതി മരയ്‌ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി കുരിക്കള്‍ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വര്‍ധിപ്പിച്ചത്.വിചാരണ കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചത്.









