ഡോ. സി.ആർ. രാമസ്വാമിയുടെ നിര്യാണത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു
പാലക്കാട്: പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. സി.ആർ. രാമസ്വാമിയുടെ നിര്യാണത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. തലമുറകൾക്ക് ആരോഗ്യവും ആശ്വാസവും നൽകിയ കരുതലിന്റെ ഡോക്ടറെയാണു നാടിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
അര നൂറ്റാണ്ടിലേറെക്കാലം ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ പ്രത്യാശയും വിശ്വാസവും പകർന്ന ഡോ. രാമസ്വാമിയുടെ സേവനങ്ങൾ പാലക്കാടിന്റെ ആരോഗ്യരംഗ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്നതാണെന്നും അദ്ദേഹം അനുസ്മരിച്ചു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ആയിരങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അസീസ് മാസ്റ്റർ അറിയിച്ചു.









