ഒറ്റപ്പാലം : ഒറ്റപ്പാലം നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ സുനീറ മുജീബി നേതൃത്വത്തിൽ സമൂഹം അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ തന്റെ വാർഡിലെ പലഭാഗങ്ങളിൽനിന്നും ശേഖരിച്ച് നൽകി. ഒറ്റപ്പാലം നഗരസഭയിലെ ഗോപികാസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹഅടുക്കളയിൽ എത്തിച്ച സാധനങ്ങൾ നഗരസഭാ വൈസ് ചെയർമാൻ കെ. രാജേഷിന് കൈമാറി. കോവിഡ് മഹാമാരിയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ നിരവധി ആളുകളാണ് തന്റെ വാർഡിൽ കൈകോർത്തു കൂടെ നിന്നതെന്ന് വാർഡ് കൗൺസിലർ സുനീറ മുജീബ് പറഞ്ഞു. മുജീബ് റഹ്മാൻ, സുരേഷ് കുമാർ തുടങ്ങിയവർ സാധനങ്ങൾ ശേഖരിക്കുന്നതിനു നേതൃത്വം നൽകി.
സമൂഹ അടുക്കളയിൽ എത്തിച്ച സാധനങ്ങൾ സുനീറ മുജീബ് വൈസ് ചെയർമാൻ കെ രാജേഷിന് കൈമാറുന്നു കൗൺസിലർ അബ്ദുൾനാസർ സമീപം










