സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ കണ്ണിയാംപുറം ജെ.കെ നഗറിലെ തൃക്കങ്ങോട് റോഡാണ് തോട് ആയി മാറിയത്. നിരവധി തവണ നാട്ടുകാർ പ്രതിഷേധം അറിയിക്കുകയും, നഗരസഭയിൽ പരാതിപ്പെടുകയും ചെയ്തിട്ടുo. യാതൊരുവിധ നടപടികളും കൈക്കൊണ്ടില്ലന്നു് പ്രദേശവാസികൾ ആരോപിച്ചു. ഒരു ചെറിയ മഴ പെയ്താൽ പോലും ഈ റോഡ് തോടായി മാറും. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവിടെ വെള്ളം ഒഴുകി പോകുവാൻ ഒരു ചാൽ നിർമ്മിച്ചിരുന്നു, എന്നാൽ നഗരസഭ അത് മണ്ണിട്ടു മൂടുകയാണ് ചെയ്തത്. കോവിഡ മഹാമാരി കാലത്ത് മരുന്നുകളോ മറ്റ് അവശ്യ സാധനങ്ങളോ എത്തിക്കാൻ ഈ വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒറ്റപ്പാലം സബ് കളക്ടർ ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ട തിനെത്തുടർന്ന് ഒറ്റപ്പാലം സബ്കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിക്കുകയും വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി ചാലു വെട്ടി പരിഹാരം കണ്ടെത്തുകയാണ് ഉണ്ടായത്.വാർഡ് മെമ്പർ രൂപയും സബ്ബ് കലക്ക് ട്രോ ടൊപ്പം ഉണ്ടായിരുന്നു
: സബ്കളക്ടർ അർജുൻ പാണ്ഡ്യൻ വാർഡ് കൗൺസിലർ രൂപ ഉണ്ണി പ്രദേശവാസികൾ എന്നിവരുമായി സംസാരിക്കുന്നു










