പുതുക്കോട്: പുതുക്കോട് പഞ്ചായത്തിൽകോവിഡ് 19 ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് എ.ഐ.എഫ്.ഐ.പുതുക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയും പച്ചക്കറികളും നൽകി.എ ഐ.വൈ.എഫ്.ആലത്തൂർ മണ്ഡലം പ്രസിഡന്റ് സ:റഫീഖ് പുതുക്കോട് വെച്ച് ഉത്ഘാടനം ചെയ്തു. പുതുക്കോട് മേഖല സെക്രട്ടറി സ: അബ്‌ദുൾ റഹ്‌മാൻ, പുതുക്കോട് മേഖല പ്രസിഡന്റ് സ: പ്രമോദ്, സ:അച്ചു എന്നിവർ വിതരണം ചെയ്തു… സി.പി.ഐ.ലോക്കൽ കമ്മിറ്റി അംഗം മീരാൻൻകുട്ടി, പുതുക്കോട് പഞ്ചായത്ത് വാർഡ് മെമ്പർ സുകന്യ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.










