മുണ്ടൂർ-കോങ്ങാട് റോഡിൽ. ഐ.ടി.ഐ. ബസ്‌സ്റ്റോപ്പിൽ വാൻ റോഡിൽ മറിഞ്ഞു. ആർക്കും പരിക്കില്ല.
ഇന്നലെ വൈകീട്ടാണ് അപകടം. സംഭവസമയത്ത് ചാറ്റൽമഴയുമുണ്ടായിരുന്നു. പ്രദേശത്തെ റോഡിലെ വളവ് തിരിയുന്നതിനിടെയാണ് മറിഞ്ഞത്. പാലക്കാട്ടുനിന്ന് കോങ്ങാട് ഭാഗത്തേക്ക് വിതരണത്തിനായി സാധനങ്ങൾ കയറ്റിവന്ന വാനാണ് മറിഞ്ഞത്. റോഡരികിലെ മൺതിട്ടിൽ ഇടിച്ച് ദിശ തിരിഞ്ഞാണ് മറിഞ്ഞ വാൻ കിടന്നിരുന്നത്.










