പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ സേവനം ചെയ്തു.
പുതുക്കോട്. :
പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ ടീം വെൽഫെയറിൻ്റെ പ്രവർത്തകർ സേവനം ചെയ്തു.പഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം(ആർ. ആർ.ടി.) അംഗങ്ങളും ടീം വെൽഫെയർ പ്രവർത്തകരുമായ അഫ്താബ്, സനൂപ്, അൻവർ, റഫീഖ് പി.എ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സമൂഹ അടുക്കളയിൽ ഭക്ഷണം പാക് ചെയ്ത് വിതരണത്തിന് തയ്യാറാക്കി നൽകി.കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവരും ലോക് ഡൗൺ പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവരുമാണ് സമൂഹ അടുക്കളയുടെ പ്രയോജനം ലഭിക്കുന്നവർ.വിവിധ വാർഡുകളിലേക്കായി 170-ഓളം ഭക്ഷണ പൊതികളാണ് ഇന്ന് തയ്യാറാക്കി നൽകിയത്.










