തീവണ്ടിയിൽ നിന്ന് 32 കിലോഗ്രാം കഞ്ചാവ് പിടികൂടി….*
പാലക്കാട്: ധൻബാദ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേസ്റ്റേഷനിൽ പിടികൂടി. പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും നടത്തിയ പരിശോധനയിലാണ് ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റിനടിയിൽ മൂന്ന് ബാഗുകളിലാക്കി ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്.










