മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എ. ഇ. ഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യാക്കോയാണ് പകർത്തിയത്. കവയിലെ ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.