ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ & ഐ.സി.എ എജ്യു സ്കില്‍സും സംയുക്തമായി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയുടെ ഉദ്ഘാടനം ജൂണ്‍ നാലിന് മേഴ്സി കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിക്കും. തൊഴില്‍ മേളയില്‍ 20 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി, അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷന്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് മേഖലകളിലായി 1500 ഓളം ഒഴിവുകളാണുള്ളത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക് എന്നീ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റുകളും സഹിതം മേഴ്സി കോളേജില്‍ രാവിലെ ഒമ്പതിന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505435