Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

Palakkad News by Palakkad News
6 years ago
in MANNARKKAD
0
അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിക്ഷേപത്തിൻ്റെ പെരുമ്പറ മുഴക്കി അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.
അഗളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കസ്തൂരി രംഗൻ കമ്മിഷൻ്റെ അന്തിമ വിജ്ഞാപനവും, (ESA) വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പ്രഖ്യാപിക്കുന്ന എക്കോ സെൻസിറ്റീവ് സോൺ ( ESZ) പ്രഖ്യാപനവും വഴി അട്ടപ്പാടിയിലെ മുഴുവൻ പ്രദേശങ്ങളും പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ അട്ടപ്പാടിയിൽ പ്രതിക്ഷേധം അണപൊട്ടി.
അട്ടപ്പാടി മേഖലാ കർഷക സംരക്ഷണ സമിതി പ്രഖ്യാപിച്ച അതിജീവന മതിലിന് അട്ടപ്പാടിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടിക്കാരും 192 ഓളം വരുന്ന ഊരുകൂട്ടങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ അതിജീവനമതിൽ അടപ്പാടിയുടെ ചരിത്രത്തിൻ്റെ അതിശക്തമായ സമര പ്രഖ്യാപനമായി. അട്ടപ്പാടിയുടെ രണ്ട് അതിർത്തികളെ ബസിപ്പിച്ചു കൊണ്ട് 37 കിലോമീറ്റർ നീളുന്നതായിരുന്നു അതിജീവന മതിൽ. മുക്കാലി മുതൽ തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വരെയാണ് അടപ്പാടിയിലെ കർഷകർ തീർത്ത അതിജീവന മതിൽ. ജാതി മത രാഷ്ട്രീയ വ്യത്യസമില്ലാതെ “അട്ടപ്പാടിക്കായ് അണിചേരാം ” എന്ന മുദ്രാവാക്യം മുഴക്കി പതിനായിരങ്ങൾ മതിലിൻ്റെ, അതിജീ വന പോരാട്ടത്തിൻ്റെ ഭാഗമായപ്പോൾ അത് കേരളം തികച്ചും വ്യത്യസ്ഥമായ ഒരു കർഷക സമരത്തിൻ്റെ ഭാഗമായി.
വനഭൂമിക്ക് സമാനമായ നിയമങ്ങൾ നിലനില്ക്കുന്ന ഇടങ്ങളായി അട്ടപ്പാടിയെ മാറ്റുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി, അട്ടപ്പാടിക്കായ് ഒരുമിക്കാം എന്ന ആഹ്വാനം നെഞ്ചിലേറ്റി എത്തിയ പതിനായിരങ്ങൾ സ്വന്തം ഭൂമിയെ രക്ഷിക്കാൻ എന്ത് സഹന സമരത്തിനും തയ്യാറായി നിൽക്കുകയാണെന്ന് മേഖലാ കർഷക സംരക്ഷണ സമിതി വ്യക്തമാക്കി. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലൂടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ വാഹന പ്രചരണ ജാതക്കും, അട്ടപ്പാടിയിലെ അമ്പതോളം ഇടങ്ങളിൽ നടത്തിയ വിശദീകരണ പൊതുയോഗങ്ങൾക്കും ശേഷമാണ് അട്ടപ്പാടിയിലെ ആറ് വില്ലേജുകളിൽ നിന്നായി അറുപതിനായിരത്തോളം കർഷകർ പ്രതിരോധത്തിൻ്റെ അതിജീവന മതിലിനായ് അണിനിരന്നത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 തിന് അതിജീവന മതിലിനായ് അണിനിരന്ന പതിനായിരങ്ങൾ 4.15 വരെ കർഷക വിരുദ്ധ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച സംവിധാനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. 4.15ന് ജില്ലാ കർഷക സംരക്ഷണ സമിതി പ്രസിഡൻ്റ് അഡ്വ. ടോമി കിഴക്കേക്കരയുടെ സാന്നിധ്യത്തിൽ മേഖലാ സമിതി പ്രസിഡൻറ് ശ്രീമതി ശ്രീലക്ഷ്മി ശ്രീകുമാർ അട്ടപ്പാടിയിലെ വിവിധ ഭാഗത്തു നിന്നെത്തിയ നാളെയുടെ വാഗ്ദാനമായ അമ്പത് വിദ്യാർത്ഥികൾക്ക് അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുത്തതോടു കൂടെ ജനപ്രതിനിധികളടക്കം അതിജീവന മതിലിൽ പങ്കെടുത്ത പതിനായിരങ്ങൾ അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കർഷക അവകാശത്തിനു വേണ്ടിയുള്ള തുടർസമര പ്രഖ്യാപനം നടത്തി. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ അട്ടപ്പാടി ഒറ്റകെട്ടാണ് എന്ന് പ്രഖ്യാപിച്ച അതിജീവന മതിൽ 4.30 തിന് സമാപിച്ചു.

Previous Post

ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Next Post

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

Palakkad News

Palakkad News

Next Post
കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News