പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നാലുമാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്. പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.
2025 ജനുവരി 27നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുന്‍പും ശത്രുതയുണ്ടായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.
കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചത്.









