ജില്ലയിൽ ഇന്ന് 1, 2 ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1429 പേർ
കോവാക്സിൻ കുത്തിവെപ്പ് എടുത്തവർ 819
പാലക്കാട്:
ജില്ലയില്‍ ഇന്ന് 66 പേർ ഒന്നാം ഡോസും 1363 രണ്ടാം ഡോസും അടക്കം ആകെ 1429 പേർ ഇന്ന് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 14 പേർ ഒന്നാം ഡോസും 37 പേർ രണ്ടാം ഡോസും ഉൾപ്പെടെ 51 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 2 പേർ ഒന്നാം ഡോസും 40 പേർ രണ്ടാം ഡോസും ഉൾപ്പെടെ
42 മുന്നണി പ്രവർത്തകരും , 40 പേർ ഒന്നാം ഡോസും 299 പേർ രണ്ടാം ഡോസും ഉൾപ്പെടെ
45 നും 60 നുമിടയിലുള്ള 339 പേരും, 10 പേർ ഒന്നാം ഡോസും 987 പേർ രണ്ടാം ഡോസും ഉൾപ്പെടെ 60 നു മേൽ പ്രായമുള്ള 997 പേരുമാണ് കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 6 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ 4 സെഷനുകളിലായി 807 പേർ ഒന്നാം ഡോസും 12 പേർ രണ്ടാം ഡോസുമടക്കം 819 പേർ കോവാക്സിൻ കുത്തിവയ്പും സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 17 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 4 പേർ രണ്ടാം ഡോസുമടക്കം 21 ആരോഗ്യ പ്രവർത്തകരും, 15 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസും ഉൾപ്പടെ 22 മുന്നണി പ്രവർത്തകരും, 45 വയസിനും അറുപതിനുമിടയിലുള്ള 511 പേർ ഒന്നാം ഡോസും, 264 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 60 വയസ്സിനു മുകളിലുള്ള 265 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തവരിൽ ഉൾപ്പെടും.
വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ. പി. റീത്ത അറിയിച്ചു .










