പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് വി.വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസില്‍ നിർണ്ണായകമായ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ഇന്ന് കോടതിയില്‍ പൂർത്തിയായി
അതിജീവിത ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. ജഡ്ജിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ട കോടതി മുറിയിലാണ് യുവതി തന്റെ മൊഴി നല്‍കിയത്. തനിക്കുണ്ടായ ദുരനുഭവങ്ങളും പരാതിയിലെ വസ്തുതകളും യുവതി കോടതിയെ ബോധിപ്പിച്ചു










