Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കവർച്ചസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം ജില്ലയിലേതല്ലെന്ന്‌ പോലീസ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
കവർച്ചസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം ജില്ലയിലേതല്ലെന്ന്‌ പോലീസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

Date : 03 – 08 – 2021

പാലക്കാട്: കവർച്ചക്കെത്തുന്ന മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം പാലക്കാട് ജില്ലയിലേതല്ലെന്ന്‌ പോലീസ്. അതിർത്തി പ്രദേശങ്ങളിൽ മോഷണ സംഘം കവർച്ചക്കെത്തുന്നതായുള്ള വീഡിയോ തിങ്കളാഴ്ച ചില മാധ്യമങ്ങളിൽ വന്നിരുന്നു.

മൂന്ന് പേർ മാരകായുധങ്ങളുമായി മോഷണത്തിനെത്തിയതായുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ പാലക്കാട് ജില്ലയിലേതോ കേരളത്തിലെ മറ്റ് ഭാഗങ്ങളിൽനിന്നുള്ളതോ അല്ലെന്ന് വ്യക്തമായി. തമിഴ്നാട് ഭാഗത്തുനിന്നുള്ളതാണെന്നാണ് നിലവിൽ ലഭിച്ച സൂചന.

വാളയാർ അതിർത്തി ചെക്പോസ്‌റ്റുകളിൽ രാത്രികാല പരിശോധന നേരത്തേതന്നെ കർശനമാക്കിയിരുന്നു.

വീഡിയോയിലുള്ള കവർച്ചാസംഘം ജില്ലയിലെത്തിയതായി യാതൊരു സൂചനയുമില്ലെന്നും അതിർത്തികളിൽ കനത്ത സുരക്ഷാസംവിധാനമാണുള്ളതെന്നും പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ പറഞ്ഞു.

അതിർത്തി ചെക്പോസ്റ്റുകളിൽ സുരക്ഷ ശക്തം

കസബ, വാളയാർ പോലീസ് സ്റ്റേഷനുകളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ എല്ലാ ദിവസവും രാത്രിയിൽ മൂന്ന് ടീമുകളിലായി ആറ്‌ പോലീസുകാർ ബൈക്കുകളിൽ പരിശോധന നടത്താറുണ്ട്. വാളയാർ പോലീസ് സ്റ്റേഷനിൽനിന്ന്‌ രണ്ട് ടീമും കസബ പോലീസ് സ്റ്റേഷനിൽനിന്ന്‌ ഒരു ടീമുമാണുള്ളത്. ഇതോടൊപ്പം 10-12 പേരടങ്ങുന്ന ഷാഡോ പോലീസും അതിർത്തികളിൽ രാത്രിപരിശോധന നടത്തും. അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ സംശയാസ്‌പദ സാഹചര്യത്തിൽ എത്തുവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജനമൈത്രി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി. ശശികുമാർ പറഞ്ഞു.

Previous Post

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാൻ ചത്തു

Next Post

കിഴക്കഞ്ചേരി പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

Palakkad News

Palakkad News

Next Post
കിഴക്കഞ്ചേരി പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

കിഴക്കഞ്ചേരി പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News