കുളിമുറിയിൽ ക്യാമറ : വ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ.
കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
അയൽവാസിയായ പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ഷാജഹാൻ ഓടി രക്ഷപ്പെടുന്നതിനിടെ മൊബൈൽ ഫോൺ താഴെ വീണിരുന്നു. ഈ ഫോൺ പരാതിക്കാരി പൊലീസിൽ ഹാജരാക്കുകയും ചെയ്തു.