പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാര്‍ഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി
ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി. ബിന്ദുമോളെ സ്ഥലംമാറ്റി.
ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി അയക്കുന്നത്. പാഠപുസ്തക വിതരണം വൈകിയെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാർഥി വാട്സാപ്പിലൂടെ പരാതി അയച്ചത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തുന്നത്.
അധ്യാപികയായ ബിന്ദുമോളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി.









