വിദ്യാർത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
മുണ്ടൂർ എഴക്കാടാണ് അപകടം നടന്നത് , എഴക്കാട് യുവക്ഷേത്ര കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്നു കാറിൽ യാത്രക്കാരായി വഴിയിലുണ്ടായിരുന്നത്, ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് കാൽനടയാത്രക്കാരായ വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു ക്ഷേത്ര കോളജിലെ വിദ്യാർത്ഥിയായ ഫർഹാനാണ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്
നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫര്ഹാന് മരിച്ചത്.








